ഈ കാര്‍ഡ് അവിടെ ഉണ്ടായിരുന്നതല്ലെന്നും ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം കൊണ്ടിട്ടതാണെന്നും അവര്‍ പറഞ്ഞു. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് കൂടുതല്‍ കുഴപ്പത്തിലാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതേസമയം ബിനീഷിന്റെ ഭാര്യയും കുഞ്ഞിനെയും തടഞ്ഞുവച്ചിരിയ്ക്കുകയാണ് എന്ന പരാതിയെ തുടര്‍ന്ന് ബാലാവകാസ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും സ്ഥലത്തെത്തി. കുട്ടിയുടെ അവകാശങ്ങള്‍ ലംഘിച്ചു എന്നും നടപടിയെടുക്കും എന്നും ബലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.