ബിനീഷിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി, ഇഡിക്കെതിരെ പോലീസിൽ പരാതിയുമായി ബന്ധുക്കൾ

വ്യാഴം, 5 നവം‌ബര്‍ 2020 (12:40 IST)
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി ബിനീഷ് കോടിയേരിയുടെ ബന്ധുക്കൾ. ബിനീഷിന്റെ വീട്ടിൽ ഭാര്യയേയും കുഞ്ഞിനേയും ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. വീടിനുള്ളിൽ കുടുംബാംഗങ്ങളെ ഇ‌ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും മാനസീകമായി പീഡിപ്പിച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു.
 
റെയ്‌ഡ് 24 മണിക്കൂറിലേറെ പിന്നിട്ടതിനെ തുടർന്ന് പോലീസ് അസിസ്റ്റൻഡ് കമ്മീഷണർ ബിനീഷിന്റെ വീട്ടിലെത്തി ഇ‌ഡി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.നേരത്തെ ഇ‌ഡിയുടെ നടപടിയിൽ പ്രതിഷേധിച്ച് ബന്ധുക്കൾ വീടിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.അതേസമയം കുഞ്ഞിനെയടക്കം 24 മണിക്കൂർ വീടിനുള്ളിൽ പൂട്ടിവെച്ചെന്ന പരാതിയെ തുടർന്ന് ബാലാവകാശ ഉദ്യോഗസ്ഥർ വീട്ടിലെത്തി. എന്നാല്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിക്കാന്‍ സുരക്ഷാ ചുമതലയുളള ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍