ഡിവൈഎഫ്ഐയുടെ മാട്രിമോണിയല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു

വ്യാഴം, 18 ഡിസം‌ബര്‍ 2014 (11:18 IST)
ഡിവൈഎഫ്ഐയുടെ സെക്കുലര്‍ മാട്രിമോണിയല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഇസ്ലാമിക് ആര്‍മി എന്ന പേരിലാണ് ഹാക്ക് ചെയ്തിരിക്കുന്നത്. മതവും ജാതിയും നോക്കാതെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വേണ്ടി ഡിവൈഎഫ്ഐ ആരംഭിച്ചതാണ് ഈ വെബ്സൈറ്റ്.

കഴിഞ്ഞ സംസ്ഥാന സമ്മേളന തീരുമാന പ്രകാരമാണ് www.secularmarriage.com. എന്ന പേരില്‍ സൈറ്റ് തുടങ്ങിയത്. സൈറ്റ് ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ഹാക്ക് ചെയ്യപ്പെട്ടത്. നേരത്തെ മോഹന്‍ലാലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത അതേ സംഘമാണ് ഹാക്ക് ചെയ്തത്. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സൈറ്റ് ഹാക്ക് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക