ഡി വൈ എഫ് ഐ നേതാവിന്റെ കൊലപാതകം; പ്രതികളായ ബിജെപിക്കാര്‍ക്ക് ജീവപര്യന്തം തടവ്
ചൊവ്വ, 1 ഡിസംബര്‍ 2015 (18:58 IST)
ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ. ബി ജെ പി പ്രവര്‍ത്തകരായ എട്ടു പ്രതികള്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് സെഷന്‍സ് കോടതിയാണ് കേസില്‍ ഒന്നാം പ്രതിയായ ഗൗതകുമാര്‍ അടക്കം എട്ട് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
തിരുവനന്തപുരം പാലോട് ഡി വൈ എഫ് ഐ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ദില്‍ഷാദിനെ 2004 ജൂലൈയില്‍ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ ശിക്ഷിച്ചത്.