പന്ത്രണ്ടുവയസ്സു കഴിഞ്ഞാല്‍ ദുബായില്‍ തൊഴില്‍പരിശീലനം നേടാം; പതിനഞ്ചു വയസ്സു കഴിഞ്ഞാല്‍ പെര്‍മിറ്റോടെ ജോലി ചെയ്യാനും അനുമതി

Webdunia
വ്യാഴം, 14 ജൂലൈ 2016 (09:13 IST)
പന്ത്രണ്ടുവയസ്സു കഴിഞ്ഞാല്‍ ദുബായില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍പരിശീലനം നേടാം. കൂടാതെ, 15 മുതല്‍ 18 വയസ്സു വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പെര്‍മിറ്റോടെ ജോലി ചെയ്യാന്‍ അനുമതിയും നല്കും. മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.
 
മുതിര്‍ന്നവര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തൊഴില്‍ പെര്‍മിറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്കും ബാധകമായിരിക്കും. മൂന്നു തരത്തിലുള്ള തൊഴില്‍പെര്‍മിറ്റുകളുണ്ട്. താത്‌കാലികം, പാര്‍ട് ടൈം, ജുവനൈല്‍ എന്നിങ്ങനെ ആയിരിക്കും അത്. തദ്ദേശീയര്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ 500 ദിര്‍ഹം ഫീസ് നല്കി രക്ഷിതാക്കളുടെ അനുമതിപത്രത്തോടൊപ്പം അപേക്ഷ നല്കണം.
Next Article