കടലില്‍ നീന്താനിറങ്ങിയ മലയാളി യുവാവ് ദുബായില്‍ മുങ്ങി മരിച്ചു. തൃശൂര്‍ പുന്നയൂര്‍ക്കുളം പേരൂര്‍ സ്വദേശിയായ റെനീഷ് ഖാലിദ് (27) ആണ് ദുബായിലെ ജുമറൈ ബീച്ചില്‍ മുങ്ങി മരിച്ചത്. ദുബായി ഫോറന്‍സിക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും.