മദ്യലഹരിയില്‍ വിമാനത്താവളത്തിന്റെ മതിലില്‍ കാര്‍ ഇടിപ്പിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

തിങ്കള്‍, 30 ജൂണ്‍ 2014 (08:34 IST)
മദ്യലഹരിയില്‍ യുവാക്കള്‍ വിമാനത്താവളത്തിന്റെ മതിലില്‍ കാര്‍ ഇടിപ്പിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കരമന സ്വദേശി സുനില്‍, ഗൗരീശപട്ടം സ്വദേശി പ്രദീപ്, കൈതമുക്ക് സ്വദേശി ബോബന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9.30നാണ് സംഭവം.
 
ശംഖുംമുഖം കടപ്പുറത്ത് പോയ ശേഷം  ഈഞ്ചയ്ക്കലേക്ക് വരികയായിരുന്ന  മഹീന്ദ്ര എസ്‌യുവി കാറാണ് മതിലില്‍ ഇടിച്ചുകയറിയത്. തുടര്‍ന്ന് സമീപത്തെ ഫയര്‍സ്റ്റേഷന്‍ ജീവനക്കാര്‍ കാറിലുണ്ടായിരുന്നവരെ പുറത്തിറക്കി. തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു യുവാക്കള്‍.
 

വെബ്ദുനിയ വായിക്കുക