ലഹരി വില്‍പ്പന: 21 പേര്‍ വലയില്‍

Webdunia
ശനി, 25 ജൂലൈ 2015 (18:33 IST)
സ്കൂള്‍ പരിസരങ്ങളില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  ഒട്ടാകെ 47 റെയ്ഡുകളാണു നടത്തിയത്.
 
ഇതുവരെ 38570 റെയ്ഡുകള്‍ നടത്തിയതില്‍ 9897 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയോട് അനുബന്ധിച്ച് 9592 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു.