വെള്ളക്കെട്ടില്‍ വണ്ടി നിന്നു പോയാല്‍ വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്. വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ വണ്ടിയില്‍ നിന്ന് ഇറങ്ങി തള്ളി മാറ്റാനാണ് ശ്രമിക്കേണ്ടത്. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വാഹനം വെള്ളക്കെട്ടിലൂടെ പോകുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ മാത്രമാണ് ഓടിക്കേണ്ടത്. മഴക്കാലത്ത് വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലോ മലഞ്ചരിവിലോ ഹൈ ടെന്‍ഷന്‍ ലൈനുകളുടെ താഴെയോ വാഹനം നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക.