പ്രവാസികൾക്കായി ഡ്രീം കേരളാ പദ്ധതി,പുനരധിവാസവും വികസനവും ലക്ഷ്യം

ബുധന്‍, 1 ജൂലൈ 2020 (20:01 IST)
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരികെ നാട്ടിലെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ഡ്രീം കേരളാ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.
 
വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും കേരളത്തിലെക്ക് തിരികെ എത്തുന്നവരിൽ വിവിധ മേഖലകളിലെ വിദഗ്‌ധരുണ്ട്. ഇവരുടെ കഴിവുകളെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടി ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് നിർദേശങ്ങളും ആശയങ്ങളും സമർപ്പിക്കാം.
 
ആശയങ്ങൾ അതാത് വകുപ്പുകൾക്ക് യുവ ഐഎഎസ് ഓഫീസർമാരടങ്ങുന്ന വിദഗ്‌ധ സമിതി പരിശോധനകൾക്ക് ശേഷം നൽകും.ഒരാഴ്ച്ചക്കുള്ളിൽ തീരുമാനമെടുക്കും.ഇതിനായി മുഖ്യമന്ത്രി ചെയർമാനായ സ്റ്റിയറിങ് കമ്മിറ്റിയെ രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് ഡോ കെഎം എബ്രഹാം ചെയർമാനായി സമിതി രൂപികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍