സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ്, 131 പേർക്ക് രോഗമുക്തി

ബുധന്‍, 1 ജൂലൈ 2020 (18:17 IST)
സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 86 പേർ വിദേശത്ത് നിന്നും 81 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 13 പേർക്കാണ് ഇന്ന് സമ്പർക്കം മൂലം രോഗമുണ്ടായിട്ടുള്ളത്. അതേ സമയം കോഴിക്കോട് ആത്മഹത്യ ചെയ്‌ത നടക്കാവ് സ്വദേശി കൃഷ്‌ണന്റെ ഫലം പോസീറ്റീവായിട്ടുണ്ട്.തുടർച്ചയായ 13മത് ദിവസമാണ് സംസ്ഥാനത്ത് നൂറിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.
 
 ഇന്ന് രോഗ സ്ഥിരീകരിച്ചവരിൽ മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 18, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6,തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3 കോട്ടയം 4 ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 4593 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.2130 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.ഇന്ന് 290 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
സംസ്ഥനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 124 ആയിട്ടുണ്ട്.ട്രിപ്പിൾ ലോക്ക്ഡൗണുള്ള പൊന്നാനിയിൽ കർശന ജാഗ്രതയാണ് പുലർത്തുന്നത്. മാസ്ക് ധരിക്കാത്ത 5373 സംഭവം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തു. നിരീക്ഷണം ലംഘിച്ച 15 പേർക്കെതിരെ ഇന്ന് കേസെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍