‘അപമാനമുണ്ടാക്കുന്ന വിധം മോശമായി സംസാരിച്ചു’; രാജേന്ദ്രൻ എംഎൽഎയ്‌ക്കെതിരെ രേണു രാജിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽ

ബുധന്‍, 13 ഫെബ്രുവരി 2019 (19:32 IST)
കോടതി ഉത്തരവുകൾ ലംഘിച്ച് മൂന്നാറിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾക്കെതിരെ നിലപാടടെടുത്ത തന്നെ എസ്. രാജേന്ദ്രൻ എംഎൽഎ അപമാനിച്ചെന്ന് ദേവികുളം സബ് കലക്ടർ ഡോ. രേണു രാജ് ഹൈക്കോടതിയിൽ അറിയിച്ചു.

രേണു രാജിന്റെ അഫിഡവിറ്റ് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു. സ്ഥലത്തെത്തിയ എംഎൽഎ നാട്ടുകാരുടെയും മാധ്യമങ്ങളുടെയും മുന്നിൽ വച്ചാണ് തനിക്ക് അപമാനമുണ്ടാക്കും വിധം  സംസാരിച്ചതെന്ന് രേണു രാജ് സത്യവാങ്മൂലത്തിൽ പറയുന്നു.

അതേസമയം, മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പ് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്‌റ്റീസ് അധ്യക്ഷനായ ബഞ്ചാണ് നിര്‍മാണം സ്‌റ്റേ ചെയ്‌തത്. സര്‍ക്കാരിന്റെ ഉപഹര്‍ജിയും ഔസേപ്പിന്റെ ഹര്‍ജിയും കോടതി ഒരുമിച്ച് പരിഗണിക്കും.

രണ്ടാഴ്‌ചയ്‌ക്കകം കേസ് വീണ്ടും പരിഗണിക്കും. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍