സംസ്ഥാന പൊലീസ് മേധാവിയായി ടിപി സെന്‍കുമാര്‍ ചുമതലയേറ്റു. കെഎസ് ബാലസുബ്രഹ്മണ്യം വിരമിച്ച ഒഴിവിലേക്കാണ് സെന്‍കുമാറിനെ നിയമിച്ചത്. പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സെന്‍കുമാര്‍ അധികാരം ഏറ്റെടുത്തു. ജയില്‍ ഡിജിപി സ്ഥാനത്തുനിന്നാണു സെന്‍കുമാര്‍ പൊലീസ് മേധാവിയായി എത്തുന്നത്.