ബസ് യാത്രയ്ക്കിടെ യുവതികളെ ശല്യം ചെയ്ത കേസിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ജാമ്യം

വ്യാഴം, 10 ഓഗസ്റ്റ് 2023 (18:26 IST)
പത്തനംതിട്ട: കെ.എസ് .ആർ.ടി.സി ബസ് യാത്രയ്ക്കിടെ യുവതികളെ ശല്യം ചെയ്ത കേസിൽ റിമാൻഡിലായ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് ജാമ്യം ലഭിച്ചു. പോലീസ് ട്രെയിനിംഗ് കോളേജിൽ പ്രവർത്തിക്കുന്ന ട്രെയിനിംഗ് ക്വർട്ടേഴ്‌സിലെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എ.എസ്.സതീഷ് (39), കോന്നി പോലീസ് സ്റ്റേഷനിലെ സി.പി.ഒ ഷമീർ (39) എന്നിവർക്കാണ് അടൂർ ജൂഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
 
കഴിഞ്ഞ തിങ്കളാഴ്ച ഇവർ രണ്ടു ബസുകളിലായി യാത്ര ചെയ്യവേ രണ്ടു യുവതികളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ അടൂർ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍