ഐപിഎല്ലിന്റെ പേരിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റം, രണ്ട് പേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (12:21 IST)
തൊടുപുഴ: ഐപിഎല്ലുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് രണ്ട്പേർക്ക് കുത്തേറ്റു.ഇളംദേശം സ്വദേശികളായ ഫൈസൽ,അൻസ‌ൽ എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ഫൈസലിന്റെ നില ഗുരുതരമാണ്.
 
പുലർച്ചെ 1:30നായിരുന്നു സംഭവം. ആദ്യ ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ആടിനെ വണ്ടിയിൽ നിന്നിറക്കുമ്പോൾ കുത്തേറ്റുവെന്നാണ് ഇവർ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ ആഴത്തിലുള്ള മുറിവ് ഡോക്‌ടർമാർ കണ്ടെത്തിയതോടെയാണ് സംഘർഷത്തിന്റെ വിവരം പുറത്തുവന്നത്.
 
ഫൈസലിന്റെ അടിവയറിനാണ് കുത്തേറ്റത്. ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. അൻസലിന്റെ കൺപുരികത്തിലാണ് കുത്തേറ്റത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍