മദ്യപരെ ഇതിലെ ഇതിലെ.. ബീവറേജസ് ഔട്ട്ലെറ്റുകളില് ആദായ വില്പന
ബീവറേജസ് ഔട്ട്ലെറ്റുകളില് മദ്യത്തിന്റെ വന്‍ ആദായ വില്പന. സാധാരണക്കാര്‍ അധികവും ഉപയോഗിക്കാറുള്ള ബ്രാന്‍ഡ് മദ്യം അന്‍പത് ശതമാനം വരെ വിലക്കുറവില്‍ വില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
375 മില്ലിക്ക് 130 രൂപ വിലയുള്ള ബ്രാന്‍ഡി വെറും 70 രൂപയ്ക്ക് വില്പന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദായ വില്‍ പന ആരംഭിച്ചതോടെ മദ്യ വില്പന വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാറിന്റെ മദ്യനയത്തെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നുള്ള വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.മദ്യത്തിന്റെ ഉപഭോഗം വര്‍ധിച്ചതായി കണക്ക് തയാറാക്കാനാണെന്ന് നടപടിയെന്നാണ് ആരോപണം.