മുഖം മൂടുന്ന വസ്ത്രത്തിനെതിരെ സംവിധായകന്‍ കമല്‍

ബുധന്‍, 31 ഡിസം‌ബര്‍ 2014 (16:48 IST)
മുസ്ലീം പെണ്‍കുട്ടികള്‍ മുഖം മൂടുന്ന വസ്ത്രം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് പ്രശസ്ത സംവിധായകന്‍ കമല്‍. മുഖം മൂടിയ വസ്ത്രം ധരിച്ചാല്‍ കലാരംഗത്ത് പെണ്‍കുട്ടികള്‍ക്ക് ശോഭിക്കാനാകില്ലെന്നും കമല്‍ പറഞ്ഞു. കോഴിക്കോട്ട് ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍

ആമീര്‍ഖാന്‍ ചിത്രം പി കെയ്ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തുന്ന പ്രതിഷേധം ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റമാണെന്നും കമല്‍ പ്രതികരിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക