ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജു വാര്യരും വീണ്ടും ഒരുമിച്ചു, പിരിയാന്‍ വേണ്ടി. എറണാകുളം കുടുംബകോടതിയില്‍ ഇരുവരും നേരിട്ട് ഹാജരായി സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കി. രാവിലെ ഒന്പതു മണിയോടെ അഭിഭാഷകര്‍ക്കൊപ്പം എത്തിയാണ് ഇരുവരും ഹര്‍ജി നല്‍കിയത്.
മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാര്യര്‍ക്കൊപ്പമാണ് കോടതിയിലെത്തിയത്. മജിസ്ട്രേട്ടിനെ നേരിട്ട് കണ്ട ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇരുവരും മടങ്ങി. മകള്‍ ആര്‍ക്കൊപ്പം നിന്നാലും അത് പ്രശ്നമല്ലെന്നും ജീവനാംശം വേണ്ടെന്നും മഞ്ജു കോടതിയെ ധരിപ്പിച്ചു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.