ഡൽഹി: കർസന വ്യവസ്ഥകളോടെ പോലും ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത് എന്ന് നടി സുപ്രീം കോടതിയിൽ. ദൃശ്യങ്ങൾ നൽകുന്നതിനെതിരെ സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വൈര്യ ജീവിതത്തിന് സ്വകാര്യത ആവശ്യമാണെന്നും ദൃശ്യങ്ങളുടെ പകർപ്പ് കൈമാറിയാൽ ദുരുപയോഗം ചെയ്യപ്പെടും എന്നും നടി സുപ്രീം കോടതിയെ ബോധിപ്പിച്ചു.
'പീഡനത്തിനിരയക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന് കൈമാറുന്നത് തന്റെ സ്വകാര്യതയെ ബാധിക്കും. നിക്ഷ്‌പക്ഷമായ വിചാരണ പ്രതിയുടെ അവകാശമാണ്. പക്ഷേ തന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലാവരുത് അത്. ദിലീപോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ ദൃശ്യങ്ങൾ കാണുന്നതിനോട് എതിർപ്പില്ല. എന്നാൽ പകർപ്പ് കൈമാറരുത് എന്നാണ് നടി എഴുതി നൽകിയ വാദത്തിൽ വ്യാക്തമാക്കുന്നത്.
ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത് എന്ന് സർക്കാരും കോടതിയിൽ നിലപാട് സ്വീകരിച്ചു.. ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡ് കെസിൽ പ്രധാന തെളിവാണ്. ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് കൈമാറിയാൽ അത് ദുരുപയോഗം ചെയ്യപ്പെടും എന്നും നടിയുടെ സ്വകാര്യതയെ ഇത് ബാധികും എന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ വ്യക്തമാക്കുന്നത്. ആവശ്യമാണെങ്കിൽ വാട്ടർമാർക്കിട്ട് ദൃശ്യങ്ങൾ കൈമാറണം എന്നും വാട്ടർ മാർക്കിട്ട ദൃശ്യങ്ങൾ ദുർപയോഗചെയ്യപ്പെടുന്നത് തടയാനാകും എന്നുമായിരുന്നു ദിലീപിന്റെ വാദം.