ബാറുടമ ധനേഷിന്റെ പക്കല്‍ ശബ്‌ദരേഖയില്ലെന്ന് മാണി

വ്യാഴം, 25 ജൂണ്‍ 2015 (13:31 IST)
ബാറുടമ ധനേഷിന്റെ പക്കല്‍ തന്റെ ശബ്‌ദരേഖയില്ലെന്ന് ധനമന്ത്രി കെ എം മാണി. താന്‍ കോഴ ആവശ്യപ്പെടുന്നതായുള്ള ശബ്‌ദരേഖ ബാറുടമ ധനേഷിന്റെ കയ്യിലുണ്‌ടെന്നുള്ളത്‌ അടിസ്ഥാനരഹിതമായ ആരോപണമാണന്ന്‌  മാണി വ്യക്തമാക്കി.

ബാര്‍ കോഴക്കേസില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണെന്നും.11 ബാറുകള്‍ നഷ്‌ടപ്പെട്ട ബാറുടമ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതിന്‌ മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുതെന്നും മാണി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക