ചെറിയ ആറ്റിൽ ഇന്നലെ ഉച്ചമുതൽ തിരഞ്ഞിട്ടും കണ്ടെത്താനാവാത്ത മൃതദേഹം, ഇരുട്ടി വെളുത്തപ്പോൾ കണ്ടെത്തി, പ്രദേശവാസികളുടെ സംശയം ഇങ്ങനെ

Webdunia
വെള്ളി, 28 ഫെബ്രുവരി 2020 (14:37 IST)
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് ദേവനന്ദയെ കാണാതാവുന്നത്. കുട്ടിയെ കാണാതായ ഉടൻ തന്നെ സാമീപത്തെ ആറ്റിലാണ് ഫയ‌ർഫോഴും പൊലീസും എത്തി ആദ്യം തിരച്ചിൽ ആരംഭിച്ചത്. രത്രിയിലും കുട്ടിക്കായി തിരച്ചിൽ തുടർന്നിരുന്നു. എന്നാൽ വാലിയ ആഴമോ ഒഴുക്കോ വലിപ്പമോ ഇല്ലാത്ത ആറ്റിൽ ഇന്നലെ ഉച്ചമുതൽ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാവാത്ത മൃതദേഹം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ കണ്ടെത്തി എന്നതാണ് പ്രദേശവാസികൾ മരണത്തിൽ ദുരൂഹത ആരോപിക്കാൻ പ്രധാന കാരണം.
 
വീടിന് 50 മീറ്റർ അകലെയുള്ള ആറ്റിനരികിലെത്തിയ ദേവനന്ദ ആറ്റിലേക്ക് കാൽ വഴുതി വീണതാവാം എന്നതാണ് അനുമാനം. പകലായതിനാൽ ഈ വഴിയിൽ ആളുകൾ ഉണ്ടായിരുന്നിരിക്കും. കുട്ടി നടന്നുപോകുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്ക് വീട്ടിൽ നിന്നും 500 മീറ്ററോളം ദൂരം ഉണ്ട്. ഈ ഭാഗത്തേക്ക് ദേവനന്ദ ഒറ്റയ്ക്ക് നാടന്നുപോകില്ല എന്ന് പ്രദേശവാസികൾ ഉറപ്പിച്ച് പറയുന്നു.
 
അതിനാൽ മൃതദേഹം ആ ഭാഗത്തേക്ക് ഒഴുകിയെത്താൻ സധ്യാതയുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ അമ്മയോടൊപ്പം പുഴ മുറുച്ചുകടന്ന് പെൺക്കുട്ടി പല തവണ പോയിട്ടുണ്ട്. കുളിക്കാൻ വരുന്നതിനാൽ പരിചയമുള്ള പുഴയായതിനാൽ പെൺകുട്ടി ഇങ്ങോട്ടേക്ക് ഒറ്റയ്ക്ക നടന്നെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മൃതദേഹത്തിൽ മുറിവോ ചതവോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ലാ എന്ന് ഇൻക്വസ്റ്റിൽ വ്യക്തമായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണത്തിലെ ദുരൂഹത ഇല്ലാതാവു. 

അനുബന്ധ വാര്‍ത്തകള്‍

Next Article