500 മീറ്റർ ദൂരത്തേയ്ക്ക് ദേവനന്ദ എങ്ങനെ എത്തി ? മൃതദേഹം ഒഴികിയെത്തിയത് തന്നെയോ എന്ന് പൊലീസ് അന്വേഷിക്കുന്നു

വെള്ളി, 28 ഫെബ്രുവരി 2020 (14:09 IST)
കൊല്ലം: ദേവനന്ദയുടെ മൃതദേഹം 500 മിറ്ററോളം ദൂരത്തേക്ക് എങ്ങനെ എത്തി എന്നത് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്, പള്ളിമൺ ആറ്റിൽ തടയണ നിർമ്മിച്ചതിന് അപ്പുറത്തുനിന്നുമാണ് പെൺകുട്ടിയുടെ മൃതദേഹം കാണ്ടെത്തിയത്. മൃതദേഹം ഇവിടേയ്ക്ക് ഒഴുകിയെത്താൻ സാധ്യതായുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
 
മരണത്തിൽ ദുരൂഹത ആരോപിക്കാനായി നിലവിൽ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല എങ്കിലും എല്ലാ നിലയിലുള്ള സംശയങ്ങളിലും അന്വേഷണം നടത്താനാണ് പൊലീസിന്റെ തിരുമാനം. വീട്ടിൽനിന്നും 500 മീറ്ററോളം അകലെ വിജനമായ സ്ഥലത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഈ ഭാഗത്തേക്ക് ദേവനന്ദ വരാറില്ല. ഒറ്റയ്ക്ക് ദേവനന്ദ ആറിന്റെ കരയിലേക്ക് എത്തില്ല എന്നാണ് പ്രദേശവാസികളും പറയുന്നത്.  
 
ആറിന് തീരത്ത് കാടും റബ്ബർ മരങ്ങളുമാണ് ഉള്ളത്. ഇതിനാലാണ് മൃതദേഹം ഒഴുകിയെത്താൻ സാധ്യത ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നത്. മൃതദേഹത്തിൽ മുറിവോ ചതവോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ലാ എന്ന് ഇൻക്വസ്റ്റിൽ വ്യക്തമായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍