കേസുകളില്‍ എം എല്‍ എമാര്‍ ഉള്‍പ്പെടുന്നത് പതിവായതോടെ കൂടുതല്‍ ജാഗ്രതാ നടപടികളുമായി ആം ആദ്‌മി പാര്‍ട്ടി. ഇതിന്റെ ഭാഗമായി എല്ലാ എം എല്‍ എമാരുടെയും ഓഫീസുകളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും.
വിവിധ കേസുകളിലായി ഡല്‍ഹിയിലെ 12 എം എല്‍ എമാരെ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ എം എല്‍ എമാരുടെ ഓഫീസുകളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന എം എല്‍ എമാര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു. എം എല്‍ എമാരുടെ ആവശ്യം അംഗീകരിച്ചതായി സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അറിയിച്ചു.
ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എം എല്‍ എമാര്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയത്.
കാമറ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ഉത്തരവ് നല്‍കി.