വ്യാജ വിവാഹ വാര്‍ത്തകള്‍: തന്നെ വെറുതെ വിടണമെന്ന് കാവ്യാ മാധവൻ
തന്റെ വിവാഹത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പടരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും, ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളും പോസ്‌റ്റുകളും ചിലരുടെ സാങ്കൽപിക സൃഷ്ടി മാത്രമാണെന്നും നടി കാവ്യാ മാധവൻ. നടൻ ദിലീപും കാവ്യയും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഈ മാസം 16ന് വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ ഏപ്രില്‍ ഒന്നിന് പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കാവ്യ രംഗത്ത് വന്നത്.
ജീവിതത്തില്‍ എന്ത് സന്തോഷവാര്‍ത്തകള്‍ ഉണ്ടെങ്കിലും സ്വന്തം വാക്കുകളിലൂടെ അറിയിക്കുവാനുള്ള സ്വാതന്ത്ര്യം നൽകണമെന്നും സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിലെ കൃത്രിമ വാർത്താ വിഭാഗം കൈകാര്യം ചെയ്യുന്ന ഓരോ സുഹൃത്തുക്കളോടും അപേക്ഷിക്കുന്നതായും തന്റെ ഫേസ് ബുക്ക് പേജിലൂടെ കാവ്യ പറഞ്ഞു. ദിലീപ്-കാവ്യ വ്യാജ വിവാഹ വാർത്തകൾ പ്രചരിക്കുന്നതായി ദിലീപും പറഞ്ഞു.