കണ്ണൂർ : വീടിനകത്ത് മാതാവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ജില്ല യിലെ കൊറ്റാളികാവിന് സമീപത്തെ സുനന്ദ(78), ദീപ (48) എന്നിവരാണ് മരിച്ചത്.
ഈ മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് പ്രഥമിക നിഗമനം. കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.