കുരുക്കുകള്‍ അഴിഞ്ഞുതുടങ്ങി; ദിലീപിന് ആശ്വസമായി വിജിലൻസ് റിപ്പോർട്ട്

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (17:07 IST)
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തീയറ്റര്‍ കോംപ്ലക്‌സ് പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

ത്വരിത പരിശോധന നടത്തിയശേഷമാണ് ഡി സിനിമാസ് ഭൂമി കൈയേറ്റം നടത്തിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഈ മാസം 26ന് പരിഗണിക്കും.

ഭൂമി കൈയേറി ഡി സിനിമാസ് നിർമാണം നടത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിച്ച് തൃശൂർ വിജിലൻസ് കോടതിയാണ് നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരായ കുറ്റപത്രം തയ്യാറായതായുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ദിലീപിനെതിരെ ചുമത്തുക.

കുറ്റപത്രത്തിനൊപ്പം നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോർട്ടും പൊലീസ് തയാറാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article