ഡി സിനിമാസില്‍ സിനിമാ കാണാന്‍ എത്തിയവര്‍ക്ക് ലഭിച്ചത് എട്ടിന്റെ പണി; പൊലീസ് അന്വേഷണം ആരംഭിച്ചു
നടന്‍ ദിലീപിന്റെ ഉടസ്ഥതയിലുള്ള ഡി സിനിമാസില്‍ സിനിമാ കാണന്‍ എത്തിയവരുടെ കാറുകളുടെ ചില്ല് തകര്‍ത്ത് മോഷണം. ബുധനാഴ്ച രാത്രിയിലാണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് കാറുകളുടെ സ്റ്റീരിയോകൾ മോഷണം പോയത്.
ഡി സിനിമാസിലേക്കുള്ള സർവീസ് റോഡരികിൽ കാര്‍ പാര്‍ക്ക് ചെയ്‌ത് സെക്കൻഡ് ഷോയ്‌ക്ക് കയറിയവരുടെ കാറുകളിലാണ് മോഷണം നടന്നത്. കാറുകളുടെ സൈഡ് ഗ്ലാസുകൾ തകര്‍ത്ത് ഉള്ളില്‍ കയറിയ ശേഷം സ്റ്റീരിയോകൾ അഴിച്ചെടുക്കുകയായിരുന്നു.
മോഷണം വിവരം അറിഞ്ഞെത്തിയ പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തി. ചാലക്കുടി, മാള, പോട്ട തുടങ്ങിയ പ്രദേശങ്ങളിലുള്ളവരുടേതാണ് കാറുകൾ. അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.