ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി, ശനിയാഴ്‌ച്ച വരെ മഴയ്ക്ക് സാധ്യത, സംസ്ഥാനത്ത് യെല്ലോ അലർട്ട്

ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (14:37 IST)
തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത‌ച്ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
 
സംസ്ഥാനത്ത് ഇന്ന് പരക്കെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനെ തുടർന്ന് എ‌ല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ,കണ്ണൂർ,കാസർകോട് ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ഈ ആഴ്‌ചയുടെ അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍