സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (12:16 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് വില 36,040രൂപയായി. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം. ഗ്രാമിന് 20 രൂപ കൂടി 4505 രൂപയായിട്ടുണ്ട്. സ്വര്‍ണവില ഇന്നലെയും വര്‍ധിച്ചിരുന്നു.
 
തുടര്‍ച്ചയായി രണ്ടുദിവസം വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈമാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില പവന് 34,720ആയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍