കൈക്കൂലിക്കേസില്‍ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ കുടുങ്ങി
തിങ്കള്‍, 8 ഡിസംബര്‍ 2014 (16:13 IST)
കൈക്കൂലിക്കേസില്‍ ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ വലയിലായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുക്ഈഴിലെ ചെന്തിട്ട ദേവീക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസര്‍ വിജയകുമാരന്‍ നായരാണു അറസ്റ്റിലായത്. ഇതേ ഓഫീസിലെ വാച്ചറായ രഞ്ജിത്തിന്‍റെ പരാതിയെ തുടര്‍ന്നാണു വിജയകുമാരന്‍ നായര്‍ പിടിയിലായത്.
ബാങ്ക് വായ്പയെടുക്കാന്‍ അപേക്ഷിക്കുന്നതിനായി ശമ്പള സാക്‍ഷ്യ പത്രം നല്‍കാനായി രഞ്ജിത് ആവശ്യപ്പെട്ടിരുന്നു. ഇതിനായി 5000 രൂപ നല്‍കണമെന്ന് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് രഞ്ജിത് വിജിലന്‍സ് റേഞ്ച് ഓഫീസില്‍ ബന്ധപ്പെടുകയും വിജിലന്‍സ് എസ്.പി രാജ് മോഹന്‍റെ നിര്‍ദ്ദേശാനുസരണം നോട്ടുകള്‍ നല്‍കുകയും ചെയ്യുന്നതിനിടയിലാണു വിജയകുമാരന്‍ നായര്‍ പിടിയിലായത്. ഇത്തരത്തിലുള്ള നിരവധി പരാതികള്‍ മറ്റു ജീവനക്കാരില്‍ നിന്ന് മുമ്പും ഉണ്ടായിട്ടുണ്ടെന്ന് ആരോപണമുണ്ട്.