ബാങ്കിൽ 35000 രൂപയുമായി വീട്ടമ്മ; എല്ലാം കള്ളനോട്ടുകൾ, കയ്യോടെ പിടികൂടി

ശനി, 12 നവം‌ബര്‍ 2016 (14:51 IST)
മലപ്പുറം കൊണ്ടോട്ടിയിൽ കള്ളനോട്ടുമായി വീട്ടമ്മ പിടിയിൽ. എസ് ബി ടി ശാഖ ബാങ്കിലാണ് സംഭവം. ബാങ്കിൽ പണമടക്കാൻ എത്തിയതായിരുന്നു സ്തീ. 35000 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. 1000ത്തിന്റെ മുപ്പത്തിയഞ്ച് നോട്ടുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.
 
500, 1000 ത്തിന്റേയും നോട്ടുകൾ പിൻവലിച്ചതോടെ വെട്ടിലായത് സാധാരണക്കാരാണ്. കണക്കിൽ പെടാത്തതും സ്വരുകൂട്ടി വെച്ചതുമായി പലരുടെയും കൈവശം പണം ഉണ്ടായിരുന്നുവെന്ന് വ്യക്തം. സാധാരണ അളവിൽ കൂടുതൽ പണം നിക്ഷേപിക്കാൻ വരുന്നവരെ നിരീക്ഷിക്കാനും ബാങ്ക് ജീവനക്കാർക്ക് ഉത്തരവുണ്ട്. ഒന്നിരണ്ടിടങ്ങളിൽ ചെറിയ തോതിൽ കള്ളപ്പണങ്ങൾ പിടികൂടിയെങ്കിലും ഇത്രയും വലിയൊരു തുക കള്ളപ്പണം ഇതാദ്യമായാണ് പിടികൂടുന്നത്. 
 
അതേസമയം, കള്ളപ്പണം തടയുന്നതിനായി പണമിടപാടുകൾ നിരീക്ഷിക്കാൻ ആദായ നികുതി വകുപ്പ് ചട്ടങ്ങൾ പരിഷ്കരിച്ച് തുടങ്ങിയിരുന്നു. നിശ്ചിത തുകയ്ക്കപ്പുറമുള്ള ഇപാടുകള്‍ നിരീക്ഷിക്കുന്നതിനാണ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബാങ്ക്, വസ്തു ഇടപാടുകള്‍, ഓഹരി, മ്യൂച്വല്‍ ഫണ്ട്, ബാങ്ക് നിക്ഷേപം, വിദേശ നാണ്യ ഇടപാട് തുടങ്ങിയവയെല്ലാമാണ് നിരീക്ഷിക്കുക.
 

വെബ്ദുനിയ വായിക്കുക