കഴിഞ്ഞ ദിവസം രാവിലെ തലിച്ചാലം പുഴയിലെ കാരയില്‍ അണക്കെട്ടിനു താഴ്ഭാഗത്തായാണു മൃതദേഹം കണ്ടത്. മൃതദേഹം പ്ലാസ്റ്റിക് കയര്‍ കൊണ്ട് അണക്കെട്ടിന്‍റെ തൂണിനോട് ബന്ധിച്ചിരുന്നു. ഭിലായ് സ്റ്റീല്‍ പ്ലാന്‍റ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷം കരിവെള്ളൂര്‍ പാലക്കുന്ന് സ്വദേശിയായ കൃഷ്ണന്‍ നായര്‍ വര്‍ഷങ്ങളായി ചന്തേര പടിഞ്ഞാറേക്കരയിലായിരുന്നു താമസം.