മലപ്പുറത്ത് മത പഠനശാലയില്‍ വെച്ച് പീഡനത്തിനിരയായെന്ന് 17 കാരിയുടെ പരാതി; സ്ഥാപക നടത്തിപ്പുകാരന്‍ അറസ്റ്റില്‍, 12 പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ മോചിപ്പിച്ചു

എസ് ഹർഷ

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (08:53 IST)
മലപ്പുറം കൊളത്തൂരില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മത പഠനശാലയില്‍വച്ച് പീഡിപ്പിക്കപ്പെട്ടെന്ന 17കാരിയുടെ പരാതിയിൽ നടപടി സ്വീകരിച്ച് പൊലീസ്. സ്ഥാപന നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് 12 പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു.
 
പീഡനത്തിനിരയായെന്ന് കാണിച്ച് സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി കൊളത്തൂര്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി.  നടത്തിപ്പുകാരനായ കോഡൂര്‍ സ്വദേശി മുഹമ്മദ് റഫീഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  
 
ചൈല്‍ഡ് ലൈന്‍ ട്രോള്‍ ഫ്രീ നമ്പറിലൂടെ വന്ന പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മോചിപ്പിക്കുകയും ചെയ്തു. ബാലനീതി നിയമപ്രകാരം സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അധികൃതര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍