‘സൌമ്യയെ ഞാൻ കൊന്നു, പക്ഷേ ആദ്യം കുത്തിയത് സൌമ്യ ആയിരുന്നു’ - ലൈജോയുടെ മൊഴിയിൽ കുഴങ്ങി പൊലീസ്

ശനി, 26 മെയ് 2018 (12:41 IST)
സോഫ്റ്റ്‌വെയര്‍ എന്‍ജീനീയറായ ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊലപ്പെടുത്തിയെന്ന വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. കേസില്‍ ഭര്‍ത്താവ് ലൈജുവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സൌമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ലൈജു ചാലക്കുടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
 
സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ ഭാര്യ സൗമ്യ(33)യാണു ലൈജോയുടെ കുത്തേറ്റു മരിച്ചത്. ബുധനാഴ്ചയായിരുന്നു കിടപ്പുമുറിയില്‍ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപം തന്നെ കൈ ഞരമ്പ് മുറിച്ച് അവശനിലയില്‍ ഭര്‍ത്താവു ലൈജോയും ഉണ്ടായിരുന്നു. ബന്ധുക്കളും പൊലീസുമാണ് ലൈജോയെ ആശുപത്രിയിൽ എത്തിച്ചത്. 
 
കുടുംബവഴക്കിനെ തുടർന്നാണ് ലൈജോ സൌമ്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ആദ്യം ആക്രമിച്ചത് സൌമ്യ ആണെന്ന് ലൈജോ പറയുന്നു. കിടപ്പറയില്‍ സൗമ്യ സൂക്ഷിച്ചുവച്ചിരുന്ന കത്തി ഉപയോഗിച്ചു തന്റെ കഴുത്തില്‍ കുത്തി എന്നും അതേ കത്തി പിടിച്ചു വാങ്ങി താന്‍ ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നു എന്നും ലൈജോ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍