യുവാവ് ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്നു

Webdunia
വ്യാഴം, 23 മാര്‍ച്ച് 2017 (16:05 IST)
മദ്യലഹരിയിലായിരുന്ന യുവാവ് ഭാര്യയെ തലയ്ക്കടിച്ചുകൊന്ന കേസിൽ പോലീസ് പിടിയിലായി. മുട്ടത്തറ റോസ് ലെയിനിനടുത്ത് താമസം ജോളി  എന്ന 34 കാരിയാണ് മരിച്ചത്. 
 
ബുധനാഴ്ച രാത്രി എട്ടു മണിക്കായിരുന്നു സംഭവം. വീട്ടു ജോലിക്കു പോയി മടങ്ങി വന്ന ജോളിയും മദ്യ ലഹരിയിൽ ആയിരുന്ന  ഭർത്താവ് ഷാജിയും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും ചെയ്തു. ഇതിനൊടുവിലാണ് ഷാജി കമ്പിപ്പാര കൊണ്ട് ഭാര്യയുടെ തലയ്ക്ക് അടിച്ചത്.
 
തലയ്ക്ക് മാരകമായി അടിയേറ്റ ജോളിയെ  അയാൾവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ മരിച്ചെന്നറിഞ്ഞ ഷാജി നേരിട്ട് ഫോർട്ട് പോലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങുകയായിരുന്നു. 
 
സംഭവം നടക്കുമ്പോൾ ഇവരുടെ മകൾ ഷാരുവും ഉണ്ടായിരുന്നു. ഭയന്ന മകളെ അടുത്ത ബന്ധുവീട്ടിലേക്ക് മാറ്റി. 
Next Article