അടുത്ത മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടിയില്‍ ഏറ്റവും അനുയോജ്യന്‍ പിണറായി വിജയനാണെന്ന് തോമസ് ഐസക്. അദ്ദേഹത്തിന് പാര്‍ട്ടിയെ നയിക്കാന്‍ തനതായ കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ന് പാര്‍ട്ടി പറയുന്നത് ജനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി. ഇന്നത്തെ അവസ്ഥയില്‍ പാര്‍ട്ടിയും ജനങ്ങളും തമ്മില്‍ വളരെ അകന്നു പോയിരുക്കുന്നു. ഇത് പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുന്നതിന് തുല്യമാണെന്നും. ഈ പ്രവണതയെ ഗൌരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഇന്നത്തെ പാര്‍ട്ടിക്കുണ്ടായിരിക്കുന്നത്. രണ്ടു ദശാബ്ദമായി ഈ ദൗര്‍ബല്യം പരിഹരിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും ഐസക് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷം പാര്‍ട്ടി പിന്തുടര്‍ന്ന പല നയങ്ങളിലും പാളിച്ചകളുണ്ട്. അത് തിരുത്തി പാര്‍ട്ടി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
പഠിപ്പ് മുടക്കുന്നെ രീതി വേണ്ടെന്ന അഭിപ്രായം സിപിഎമ്മിനില്ല. അവരുടെ സമരശക്തി പഠിപ്പ് മുടക്കാണെന്നും തോമസ് ഐസക് പറഞ്ഞു. പാര്‍ട്ടിയുടെ പുതിയ നയരേഖ പ്രകാരം പലിശക്കാരും റിയല്‍ എസ്‌റ്റേറ്റുകാരും പാര്‍ട്ടി അംഗങ്ങളായി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തോമസ് ഐസക് ഈ കാര്യങ്ങള്‍ പറഞ്ഞത്.