അതേസമയം, ജെ എസ് എസ് ആരെയും വഞ്ചിച്ചിട്ടില്ലെന്നും ഗൌരിയമ്മ വ്യക്തമാക്കി. ജെ എസ് എസിന് സീറ്റു നല്‍കാതിരുന്ന നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ട്. തെരഞ്ഞെടുപ്പിലെ ജെ എസ് എസ് നിലപാട് ഏപ്രില്‍ ഒമ്പതിന് തീരുമാനിക്കുമെന്നും ഗൌരിയമ്മ വ്യക്തമാക്കി.
കഴിഞ്ഞ 22 വര്‍ഷങ്ങള്‍ക്കു ശേഷം ഈ മാസമാദ്യം ആയിരുന്നു ഗൌരിയമ്മ എ കെ ജി സെന്ററില്‍ എത്തിയത്. അന്ന് സ്വീകരിക്കാന്‍ സി പി എമ്മിന്റെ ഉന്നതനേതാക്കളും ഉണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ജെ എസ് എസിന് അഞ്ചു സീറ്റുകള്‍ വേണമെന്നായിരുന്നു ഗൌരിയമ്മയുടെ ആവശ്യം. എന്നാല്‍, കഴിഞ്ഞദിവസം സീറ്റു വിഭജനം പൂര്‍ത്തിയായപ്പോള്‍ ജെ എസ് എസിന് ഒരു സീറ്റുപോലും ഇല്ലായിരുന്നു.