പാര്‍ട്ടിയില്‍ അനൈക്യമുണ്ടെന്നു വരുത്തി തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു; വിഎസ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പരിശേധിക്കും- കോടിയേരി
പാര്‍ട്ടിയില്‍ അനൈക്യമുണ്ടെന്നു വരുത്തി തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ പ്രസ്‌താവന നടത്തിയിട്ടുണ്ടെങ്കില്‍ താന്‍ അദ്ദേഹത്തിന് മറുപടി നല്‍കിക്കൊള്ളാം. അക്കാര്യങ്ങൾ മാദ്ധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു.
വിഎസ് എന്താണ് പറഞ്ഞതെന്ന് പരിശോധിച്ച ശേഷം പറയാം. അതിനുള്ള സ്വാതന്ത്ര്യമെങ്കിലും മാധ്യമങ്ങൾ നൽകണം. വിഎസ് ഇടതുപക്ഷത്തിന്റെ സമാരാദ്ധ്യനായ നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്താവനകളുടെ പേരിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും കോടിയേരി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായാണ് മുന്നണി പ്രവര്‍ത്തിക്കുന്നത്. സ്‌ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട്‌ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നില്ല. ചില മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.