സബ്കോടതി നടപടി ഭരണഘടനാവിരുദ്ധം; മാധ്യമവിലക്കിന് ഹൈക്കോടതി സ്റ്റേ - ശ്രീജിത്തിനും രാഹുൽ കൃഷ്ണനും നോട്ടീസ്

ചൊവ്വ, 6 ഫെബ്രുവരി 2018 (16:17 IST)
ചവറ എംഎല്‍എ എന്‍ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിന്റെ സാമ്പത്തികതട്ടിപ്പിനെതിരായ വാര്‍ത്തകള്‍ വിലക്കിയ കരുനാഗപ്പള്ളി കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു.

കരുനാഗപ്പള്ളി കരുനാഗപ്പള്ളി സബ് കോടതിയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും നിയമപരമായി നിലനിൽക്കില്ലെന്നും  വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റീസ് കമാൽ പാഷ വിലക്ക് സ്റ്റേ ചെയ്തത്. കീഴ്ക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഒരു മാധ്യമസ്ഥാപനം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.  

കേസിൽ ശ്രീജിത്ത് വിജയനും സുഹൃത്ത് രാഹുൽ കൃഷ്ണനും കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ഇതോടെ ശ്രീജിത്തിനെതിരായ വാർത്തകൾ നൽകുന്നതിന് മാധ്യമങ്ങൾക്കോ വാർത്താസമ്മേളനം നടത്തുന്നതിന് മറ്റുകക്ഷികൾക്കോ മുന്നിലുള്ള തടസങ്ങൾ നീങ്ങി.

സാമ്പത്തിക തട്ടിപ്പ് കേസ് സംബന്ധിച്ച് മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അതിനാൽ അത്തരം വാർത്തകൾ നൽകുന്നതിന് വിലക്കേർപ്പെടുത്തണമെന്നുമുള്ള ശ്രീജിത്തിന്‍റെ ആവശ്യം പരിഗണിച്ചായിരുന്നു കരുനാഗപ്പള്ളി കോടതിയുടെ വിലക്ക്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍