കുടുംബ പ്രശ്നങ്ങളുടെ പേരില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം ആറു മാസം മുമ്പാണ് രാജിവച്ചത്. സജീഷിനെതിരെ ഭാര്യ പരാതി നൽകിയപ്പോൾ തന്നെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് സജീഷിനെ നേരത്തെ മാറ്റി നിര്‍ത്തിയിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൂടുതൽ സങ്കീർണമാക്കിയതോടെയാണ് സജീഷിനെ പുറത്താക്കാനുള്ള തീരുമാനം പാർട്ടി എടുത്തത്.