കാസര്‍ഗോഡ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

ശനി, 10 ജനുവരി 2015 (15:26 IST)
കാസര്‍കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം.  ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മൂന്ന് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അക്രമികള്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു ഇതുകൂടാതെ ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടേറിയറ്റംഗം പി. രാഘവന്റെ കാറും അക്രമികള്‍ തകര്‍ത്തു.

സംഭവം നടക്കുമ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. രാജഗോപാലന്‍, ഓഫീസ് സെക്രട്ടറിമാരായ കമലാക്ഷന്‍, യോഗേഷ്, ഗൗതം, കാര്‍ ഡ്രൈവര്‍ നിധീഷ്, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി ശ്രീജിത്ത് എന്നിവര്‍ ഓഫീസില്‍ ഉണ്ടായിരുന്നു.

ശബ്ദം കേട്ട് ഇവര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ സംഘം രക്ഷപ്പെടുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പാര്‍ട്ടി ജില്ലാ സമ്മേളനം കോളിയടുക്കത്ത് നടന്നുവരവെയാണ് ഓഫീസിന് നേരെ അക്രമം ഉണ്ടായിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക