കുടുംബത്തിലെ അംഗങ്ങള്‍ക്ക് കോവിഡ്: മനംനൊന്ത് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

എ കെ ജെ അയ്യര്‍

തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (13:08 IST)
പാറശാല: കുടുംബത്തിലെ അംഗങ്ങള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിന്റെ വിഷമത്തില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പാറശാല പരശുവയ്ക്കല്‍ സ്വദേശി ഗോപിനാഥന്‍ എന്ന അറുപതുകാരനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
 
ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ചികിത്സാ കേന്ദ്രത്തില്‍ ആക്കിയിരിക്കുകയാണ്. അതെ സമയം ഗോപിനാഥന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു എന്നാണ് പോലീസ് അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍