ശനിയാഴ്ചത്തെ കോവിഡ് അവലോകന യോഗത്തിനു ശേഷം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിക്കും

ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (19:41 IST)
സംസ്ഥാനത്ത് സിറോ പ്രിവിലന്‍സ് സര്‍വേ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കുട്ടികളിലും സിറോ സര്‍വേ നടത്തുന്നുണ്ട്. 
 
കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ശനിയാഴ്ചത്തെ അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും. കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഇളവുകള്‍ നല്‍കുന്നത്. ശനിയാഴ്ച അടുത്ത കോവിഡ് അവലോകനയോഗം ചേര്‍ന്ന ശേഷം വിവിധ മേഖലകളില്‍ നിന്ന് ഇളവുകള്‍ സംബന്ധിച്ച് ഉയരുന്ന ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി, ബാറുകളില്‍ ഇരിക്കാനുള്ള അനുമതി എന്നിവ ലഭിക്കുമെന്നാണ് സൂചന. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍