കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ലഭിക്കാന്‍ ചെയ്യേണ്ടത്

ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (08:13 IST)
കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാരത്തിനു അപേക്ഷിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കുന്നു. ഓണ്‍ലൈന്‍ ആയാണ് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കേണ്ടത്. നഷ്ടപരിഹാരം നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റ് ഐ.ടി. വിഭാഗമാണ് പോര്‍ട്ടല്‍ തയ്യാറാക്കുന്നത്. അപേക്ഷയില്‍ അവശ്യപ്പെടേണ്ട വിവരങ്ങള്‍ സംസ്ഥാന ദുരന്തനിവാരണവകുപ്പ് തയ്യാറാക്കി. പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായാല്‍ ഉടന്‍ അപേക്ഷ ക്ഷണിക്കും. ഇതിന്റെ വിവാരങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടും. 
 
ആശ്രിതര്‍ക്ക് സ്വന്തമായോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാം. പോര്‍ട്ടല്‍ പൂര്‍ത്തിയായാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും. നഷ്ടപരിഹാരം അവകാശപ്പെടുന്ന ആശ്രിതരുടെ അര്‍ഹത വില്ലേജ് ഓഫീസര്‍മാര്‍ പരിശോധിച്ച് അപേക്ഷകള്‍ തഹസില്‍ദാര്‍മാര്‍ക്കു നല്‍കും. പരാതിപരിഹാരത്തിന് പ്രത്യേക സംവിധാനമുണ്ടാവും. കോവിഡ് മരണ പട്ടിക പുതുക്കിയ ശേഷമേ നഷ്ടപരിഹാര വിതരണം ആരംഭിക്കൂ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍