സംസ്ഥാനത്ത് ഒരാൾക്കുകൂടി കോവിഡ്, 20000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ

വ്യാഴം, 19 മാര്‍ച്ച് 2020 (19:44 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്കുകൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശിക്കാണ് ഇന്ന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയി. 31,173 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 237 പേർ മാത്രമാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 
 
2,921 സാംപിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 2,342 പേർക്കും രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് 19 ബാധയെ തുടർന്ന് സംസ്ഥാനത്ത് കടുത്ത ആഘാതം നേരിടുന്ന സാമ്പത്തിക മേഘലയുടെ ഉണർവിനും ജനജീവിതം സധരണഗതിയിലാക്കുന്നതിനുമായി 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചു. 
 
അടുത്ത രണ്ട് മാസങ്ങളിലായി കുടുബശ്രീ വഴി 2000 കോടിയുടെ വായ്‌പകൾ ലഭ്യമാക്കും. ഏപ്രിൽ, മെയ് മാസങ്ങളിൽ 1000 കോടി രൂപ ഗ്രാമീണ തൊഴിലുറപ്പ് പദ്ധിതിയിലൂടെ ലഭ്യാമാക്കും. ഏപ്രിൽ മാസത്തെ സമൂഹ്യ സുരക്ഷാ പെൻഷൻ ഈ മാസം തന്നെ നൽകും. എപിഎൽ ബിപീൽ വ്യത്യാസാമില്ലാതെ സംസ്ഥാനത്തെ എല്ലാവർക്കും ഒരു മാസത്തെ ഭക്ഷ്യധാന്യങ്ങൾ നൽകും.
 
25 രൂപക്ക് ഭക്ഷണം ലഭിക്കുന്ന 1000 ഭക്ഷണ ശാലകൾ ഏപ്രിലിൽ തന്നെ ആരംഭിക്കും.  ഇത് സെപ്തംബറിൽ ആരംഭിക്കാനാണ് നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. ആരോഗ്യ പാക്കേജിനായി 500 കോടി രൂപ അനുവദിച്ചു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ നൽകാനുള്ള കുടിശിക ഏപ്രിലിൽ തന്നെ നൽകും. വെള്ളം വൈദ്യുതി എന്നിവയുടെ ബില്ല് പിഴ കൂടാതെ അടയ്ക്കാൻ ഒരു മാസത്തെ സാവകാശം നൽകാനും തീയറ്ററുകളിൽ വിനോദ നികുതിയ്ക്ക് ഇളവ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍