മോഹൻലാലിനെ സൂക്ഷിക്കണം എന്ന് മമ്മൂട്ടി പണ്ടേ പറഞ്ഞിരുന്നു എന്നാണ് നർമ്മം കലർത്തി ശ്രീനിവാസൻ പറഞ്ഞത്. 'അന്ന് മമ്മൂട്ടി നായകനായി ഷൈന്‍ ചെയ്ത് നില്‍ക്കുകയാണ്. മോഹന്‍ലാല്‍ കുറേ ചിത്രങ്ങളില്‍ കൂടി വില്ലനായി തുടര്‍ന്നു. അങ്ങനെയിരിക്കെ ഒരുദിവസം മദ്രാസിലെ വുഡ്‌ലാന്റ് ഹോട്ടലില്‍ വച്ച് മമ്മൂട്ടി എന്നോട് പറഞ്ഞു, 'ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു'. ഞാന്‍ ചോദിച്ചു ആരെ? 'ആ മോഹന്‍ലാലില്ലേ, അവനെ തന്നെ.
അവന്‍ അടുത്തു തന്നെ നായകനാകുമെന്ന് മാത്രമല്ല എനിക്കൊരു ഭീഷണിയാവാനും സാധ്യതയുണ്ട്'. മോഹന്‍ലാല്‍ അന്ന് ഫുള്‍ടൈം വില്ലനാണെന്ന് ഓര്‍ക്കണം. ആ സമയത്താണ് മമ്മൂട്ടിയുടെ ദീര്‍ഷവീക്ഷണത്തോടെയുള്ള കമന്റ്. അതിന്റെ അര്‍ത്ഥമെന്താ? മമ്മൂട്ടി ചില്ലറക്കാരനല്ല' ശ്രീനിവാസന്‍ പറഞ്ഞു. ഒരു ചാനലിലെ ഹാസ്യ പരിപാടിയിലാണ് ശ്രീനിവാസൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.