കോടതി റിപ്പോര്‍ട്ടിംഗ്: മാധ്യമങ്ങളെ കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (12:39 IST)
തുറന്ന കോടതിയിലെ പരാമര്‍ശങ്ങളുടെ റിപ്പോര്‍ട്ടിംഗില്‍ മലയാള പത്ര-ദൃശ്യ മാധ്യമങ്ങളെ കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മൂന്നാഴ്ചയ്ക്കുള്ളില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം.
 
വാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്തു എന്ന ഹര്‍ജിയില്‍ മൂന്ന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു. പൊതുപ്രവര്‍ത്തകനായ ഡിജോ കാപ്പനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
 
തുറന്ന കോടതിയിലെ വാദം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ വിലക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം ഹൈക്കോടതി അഡ്വ ജനറല്‍, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍, അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്നിവരോട് അഭിപ്രായം ആരാഞ്ഞിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക