കൊക്കെയ്ന്‍ കേസില്‍ പ്രതികളെ ചോദ്യം ചെയ്യാന്‍ പൊലീസിന് അനുമതി

തിങ്കള്‍, 16 ഫെബ്രുവരി 2015 (14:10 IST)
കൊച്ചി കൊക്കെയ്ന്‍ കേസില്‍ പ്രതികളെ ചോദ്യം ചെയ്യാന്‍ പൊലീസിന് അനുമതി. പ്രതികളെ ഒരു ദിവസത്തെ ഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ബ്ലസി സില്‍വസ്റ്റര്‍, രേഷ്മ രംഗസ്വാമി എന്നിവരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

നേരത്തെ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസ്
ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.  പ്രതികള്‍ കൊക്കയ്ന്‍ ഉപയോഗികച്ചത് കൂടാതെ വന്‍ തോതില്‍ വില്‍പന നടത്തുകയും സ്വത്ത് സമ്പാദിക്കുകയും ചെയ്തതായി പോലീസ് ഹര്‍ജിയില്‍ പറഞ്ഞു.

ഇവര്‍ക്ക് കൊക്കയ്ന്‍ നല്‍കിയെന്നു പറയുന്ന ഫ്രാങ്കോ സാങ്കല്‍പിക കഥാപാത്രമാണ്. അതിനാല്‍ കൊക്കെയ്‌ന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് കോടതിയെ ബോധിപ്പിച്ചു. ഇവരുടെ ചെന്നൈ ബന്ധത്തെക്കുറിച്ചും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നു പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക