വിവാദപ്രസംഗം നടത്തിയതിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന നിയമോപദേശം തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ. ഡിജിപിക്കു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കോടിയേരിക്കെതിരെ കേസെടുക്കില്ലെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ വന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ കേസിന് സമാനമായ സുപ്രീംകോടതി വിധികള്‍ ഡിജിപി പരിശോധിച്ചിരുന്നെന്നും ഐജിയുടെയും അഭിഭാഷകരുടെയും നിയമോപദേശവും തേടിയിരുന്നുയെന്നും ഇതിനു ശേഷമാണ് കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വിശദീകരണവുമായി ഡിജിപി നേരിട്ടു രംഗത്തെത്തിയത്.