മാധ്യമറിപ്പോര്‍ട്ടിംഗിന് നിയന്ത്രണം: ഹൈക്കോടതി നിലപാട് ആരാഞ്ഞു

ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (14:49 IST)
തുറന്ന കോടതിയിലെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി നിലപാട് ആരാഞ്ഞു. അഡ്വക്കേറ്റ് ജനറല്‍, കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍, ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നിവരോടാണ് ഡിവിഷന്‍ ബഞ്ച് നിലപാട് ആരാഞ്ഞത്.
 
ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് തിങ്കളാഴ്ച കോടതിയില്‍ ഹാജരായി നിലപാട് വ്യക്തമാക്കണം. മാധ്യമങ്ങള്‍ കോടതി പരാമര്‍ശങ്ങള്‍ പൂര്‍ണമായും ശരിയായല്ല റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക